കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു

Google Oneindia Malayalam News

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയെ മാറ്റണമെന്ന വിമതരുടെ ആവശ്യം നടപ്പാവില്ലെന്ന് കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയെ മാറ്റിയേ തീരു എന്ന നിലപാടില്‍ വിമതരും ഉറച്ചു നിന്നതോടെ കര്‍ണാടക ബിജെപിയിലെ ആഭ്യന്തര പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

വിമത നേതാക്കളായ ബെല്ലാരി സഹോദരന്‍മാരുമായി അരുണ്‍ ജെയ്റ്റ്‌ലിയും അനന്ത്കുമാറും തലസ്ഥാനത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് യെദ്യൂരപ്പയെ മാറ്റുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് ശേഷവും മുഖ്യമന്ത്രിയെ മാറ്റാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടില്‍ വിമതര്‍ ഉറച്ചുനിന്നതോടെ കര്‍ണാടക ബിജെപി ഘടകം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.

തിങ്കളാഴ്ച രാവിലെ ദില്ലിയിലെത്തിയ ജനാര്‍ദന്‍ റെഡ്ഡി യും കരുണാകര്‍ റെഡ്ഡിയും അരുണ്‍ ജയ്റ്റ്‌ലി യുമായും അനന്ത്കുമാറുമായും മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടത്തിയത്. ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെടുത്തിയതിന് ശേഷം എല്‍കെ അദ്വാനിയും രാജ്‌നാഥ് സിങ്ങുമടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്താമെന്നായിരുന്നു പാര്‍ട്ടി നേരത്തെ ധാരണയുണ് ടാക്കിയിരുന്നത്. എന്നാല്‍ ബെല്ലാരി സഹോദരന്മാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍ തുടര്‍ നീക്കങ്ങള്‍ക്ക് തടസ്സപ്പെട്ടു.

മുഖ്യമന്ത്രിയെ നീക്കാതെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നതുള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് കേന്ദ്ര നേതൃത്വം സന്നദ്ധമാണെങ്കിലും ഇതൊന്നും വിമതര്‍ അംഗീകരിയ്ക്കുന്നില്ല. അതേസമയം വിമതര്‍ക്കെതിരെ ബങ്കലൂരുവില്‍ കടുത്ത വിമര്‍ശനം അഴിച്ചുവിട്ട യെദ്യൂരപ്പ ഒത്തുതീര്‍പ്പിനില്ലെന്ന് വ്യക്തമായ സൂചന നല്‍കി. വെള്ളപ്പൊക്കത്തില്‍ ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ചിലര്‍ അധികാര വടംവലി നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X