സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തി

തനിയ്ക്കും ഭാര്യയ്ക്കും കൂടി 25 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന് വെളിപ്പെടുത്തിയിരിക്കുന്നത്. ഓഹരി നിക്ഷേപമോ ബാങ്ക് സ്ഥിരം നിക്ഷേപമോ അദ്ദേഹത്തിനില്ല. കണയന്നൂര്‍ താലൂക്കിലെ 15 സെന്റ് വസ്തുവും ഇടപ്പള്ളിയിലെ ഫ്ളാറ്റും അടക്കം 5 സ്ഥലങ്ങളില്‍ വസ്തുവകകളുണ്ട്. ഭാര്യ നിര്‍മ്മലാ ബാലകൃഷ്ണന് മീനച്ചല്‍ താലൂക്കില്‍ സ്ഥലവും 20 പവന്റെ സ്വര്‍ണ്ണവുമുണ്ട്. ഒമ്പത് വര്‍ഷം പഴക്കമുള്ള സാന്‍ട്രോ കാറും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
2010 മെയില്‍ ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന് വിരമിക്കുന്ന ഒഴിവില്‍ സ്ഥാനമേല്‍ക്കുന്ന ജസ്റ്റിസ് എസ്എച്ച് കപാഡിയ 70 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത് മലയാളിയായ ജസ്റ്റിസ് സിറിയക് ജോസഫിന് ഓഹരിനിക്ഷേപങ്ങളും കേരളത്തില്‍ വിവിധിയിടങ്ങളില്‍ ഭൂമിയുമുണ്ട്. കഴിഞ്ഞ മാസം വിരമിച്ച ബിഎന്‍ അഗര്‍വാളിന്റെയും സ്വത്ത് വിവരങ്ങളും സൈറ്റിലുണ്ട്.
ജഡ്ജ ിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നതും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതും സംബന്ധിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി തര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ് ജഡ്ജ ിമാര്‍ കോടതി വെബ്സൈറ്റിലൂടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സുപ്രീംകോടതി ജഡ്ജ ിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് ജഡ്ജ ിമാരുടെ യോഗം 1997 മെയ് ഏഴിന് ഏകകണുമായി പ്രമേയം പാസാക്കിയിരുന്നു. ഇതുപ്രകാരം ജഡ്ജ ിമാര്‍ ചീഫ് ജസ്റ്റിസിന് വിവരങ്ങള്‍ നല്‍കാറുണ്ടെങ്കിലും അതു പരസ്യമാക്കേണ്ടതില്ല. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന് സ്വത്തുവിവരം പരസ്യമാക്കുന്നതിനോട് യോജിച്ചിരുന്നില്ല. ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ ഈ വിഷയം ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലിരിയ്ക്കെ ചില ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ സ്വത്ത് വിവരം പരസ്യമാക്കിയത് സുപ്രീം കോടതി ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഇതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ദില്ലി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സപ്തംബര്‍ രണ്ടിന് വിധിച്ചു. എന്നാല്‍ ഈ വിധി പുറത്തുവരുന്നതിന് രണ്ട് ദിവസം മുമ്പെ ചീഫ് ജസ്റ്റിസ് നിലപാട് മാറ്റുകയും പുതിയ സാഹചര്യങ്ങളില്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ജഡ്ജിമാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ആഗസ്റ്റ് 28ന് അദ്ദേഹം വ്യക്തമാക്കി. അതിന്റെ തുടര്‍ച്ചയായാണ് സ്വത്തുവിവരം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
അതേ സമയം ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദില്ലി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതി രജിസ്ട്രി ഡിവിഷന് ബഞ്ചിന് മുമ്പാകെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നവംബര്‍ 12ന് പരിഗണിയ്ക്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications