കേന്ദ്ര സേന: സര്‍ക്കാരിന്റെ വീഴ്‌ചയെന്ന് ആന്റണി
കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ കേന്ദ്രസേനയെ ഇറക്കേണ്ടി വന്ന സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ. കെ ആന്റണി.
ഈ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിനു ഒഴിഞ്ഞു മാറാനാകില്ല. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാകാന്‍ ഇടയായതെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ആത്മപരിശോധനയ്‌ക്ക് തയാറാകണം. കേന്ദ്രസേന ബാരക്കിലിരിക്കുമെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പ്രസ്‌താവന ഖേദകരമാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ഒരു ഏറ്റുമുട്ടലിനു താനില്ലെന്നും ആന്റണി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗറ്റീവ് ലിസ്റ്റിന്‍റെ വിശംദാംശങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ കേന്ദ്രം മുഖ്യമന്ത്രിക്കു നല്‍കിയതാണെന്നും ആന്റണി പറഞ്ഞു. ആസിയാന്‍ കരാറില്‍ 489 ഇനങ്ങള്‍ നെഗറ്റീവ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യമന്ത്രി മുഖ്യമന്ത്രിക്കെഴുതിയ കത്ത് കണ്ടിരുന്നു. നെഗറ്റീവ് ലിസ്‌റ്റ് ഇല്ലെന്നു പറയുന്ന മുഖ്യമന്ത്രി ഈ കത്തു പരസ്യപ്പെടുത്താന്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications