Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സേനയെ കാണിച്ച് വിരട്ടേണ്ട: വിഎസ്

കണ്ണൂര്‍: കേന്ദ്ര സേനയെ ഇറക്കി കണ്ണൂരിലെ ജനങ്ങളെ വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കേന്ദ്ര സേന ബാരക്കില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിന്റെയും ചട്ടത്തിന്റെയും പിന്‍ബലത്തിലാണ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കില്‍ ക്രമസമാധാനം സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയമാണെന്ന കാര്യം കമ്മീഷന്‍ മറക്കേണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. പട്ടാളത്തിന്റെ എത്ര കുപ്പിണിയിറങ്ങിയാലും കേരളത്തിലെ വോട്ടര്‍മാരെ ഭയപ്പെടുത്താനാകില്ല. കമ്മീഷന്റെയും സര്‍ക്കാരിന്റെയും അധികാരത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. വിഎസ് പറഞ്ഞു.

കേന്ദ്ര സേനയുടെ വരവിനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ചു. വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാതിരിയ്ക്കാനൊന്നും സേനയ്ക്ക് കഴിയില്ലല്ലോ എന്ന് പിണറായി ചോദിച്ചു. സേനയെ വോട്ടര്‍മാര്‍ എന്തിന് പേടിയ്ക്കണം. വോട്ടര്‍മാരുടെ സുരക്ഷയ്ക്കാണ് എല്ലാ സേനയും. എന്നാല്‍ കേന്ദ്ര സേന ഇറങ്ങിയെന്ന വാര്‍ത്തയാണ് ഒരു കൂട്ടര്‍ ജനങ്ങളെ പേടിപ്പിയ്ക്കാന്‍ ഉപയോഗിക്കുന്നത്.ടിപ്പണി കാട്ടി നാട്ടുകാരെ വിറപ്പിയ്ക്കല്ലേ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

നീതിപൂര്‍വം തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര കമ്മീഷന്റെ അധികാരത്തെയും ഉത്തരവാദിത്തത്തെയുമാണ് മുഖ്യമന്ത്രി വെല്ലുവിളിയ്ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കുറ്റപ്പെടുത്തി. കേന്ദ്ര സേന കേരളത്തില്‍ വരാനിടയാകുന്നത് മുഖ്യമന്ത്രിയുടെ നിഷ്‌ക്രിയത്വവും കഴിവുകേടും മൂലമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇരുമുന്നണികളും ശക്തമായ പ്രചാരണമാണ് കണ്ണൂര്‍ മണ്ഡലത്തില്‍ നടത്തുന്നത്. ഇടതുമുന്നണി തങ്ങളുടെ പ്രമുഖ മന്ത്രിമാരെയെല്ലാം മണ്ഡലത്തിലെത്തി പ്രചാരണം കൊഴുപ്പിയ്ക്കുമ്പോള്‍ കേന്ദ്ര മന്ത്രിമാരെ രംഗത്തിറക്കി മറുപടി നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയും മണ്ഡലത്തിലെത്തുന്നതോടെ ആവേശം ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+