വിഎസ് പറയുന്നത് വിവരക്കേട്: തങ്കച്ചന്‍

മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിയ്‌ക്കുകയണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണ നിയന്ത്രണത്തിലാമ് തിരഞ്ഞെടുപ്പ് നടക്കുന്നത്.വിഎസ് അച്യുതാനന്ദന്‍ ഇത്തരം വിവരക്കേടുകള്‍ പറയാറുള്ളതാണെന്നും തങ്കച്ചന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആസിയാന്‍ കരാര്‍ തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും തങ്കച്ചന്‍ അവകാശപ്പെട്ടു. രാജ്യത്തെ ഒരു പാര്‍ട്ടിയ്‌ക്കും കരാറിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധിയ്‌ക്കില്ല. പിഡിപിയോടുള്ള സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. പിഡിപിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സിപിഎം തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ചോദിച്ചു.
പ്രധാനപ്പെട്ട ജനകീയപ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല,. വിലവര്‍ദ്ധന വളരെ രൂക്ഷമായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും തങ്കച്ചന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications