സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില സ്ഥിരത നേടുന്നുവെങ്കിലും ഡോളറിന്റെ കരുത്ത് ഇന്ത്യയില്‍ സ്വര്‍ണവില റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ത്തി. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്)ചൊവ്വാഴ്ച റിസര്‍വ് ബാങ്കിന് 200 ടണ്‍ സ്വര്‍ണം വിറ്റതും ഈ മുന്നേറ്റത്തിനു തടസ്സമായില്ല. പവന്‍ ഒരൊറ്റ ദിവസംകൊണ്ട് 160 രൂപ കൂടിയാണ് 12,120 രൂപയിലെത്തിയത്. ഇത് ബുധനാഴ്ച 12,280 ആയി ഉയര്‍ന്നു
രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് (31.1 ഗ്രാം) 1060 ഡോളറിനു താഴെ തുടരുന്നു. ഒക്ടോബര്‍ 14 ന് ഔണ്‍സിന് 1070.40 ഡോളര്‍ എന്ന റെക്കോര്‍ഡ് നേടിയിരുന്നു. ഇന്ത്യയ്ക്ക് 670 കോടി ഡോളറിന് 200 ടണ്‍ സ്വര്‍ണം വിറ്റതായി തിങ്കളാഴ്ച ഐഎംഎഫ് വെളിപ്പെടുത്തി.
ഇതോടെ ഐഎംഎഫിന്റെ 403.3 ടണ്‍ സ്വര്‍ണം വിറ്റഴിക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം ഒഴിവായി. തുറന്ന വിപണിയില്‍ വില്‍ക്കാതെ റിസര്‍വ് ബാങ്കിനു നേരിട്ടു നല്‍കിയതു സ്വര്‍ണത്തിന്റെ വിപണിയിലെ ലഭ്യതയെക്കുറിച്ചുള്ള ആശയക്കുഴപ്പവും അകറ്റാന്‍ സഹായകമായിട്ടുണ്ട്.












Click it and Unblock the Notifications