മുല്ലപ്പെരിയാര്‍: കേരളത്തിന്റെ അപേക്ഷ തള്ളി

റൂര്‍ക്കി റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയാണ് കേരളം അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ റിപ്പോര്‍ട്ട് തെളിവാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
കേരളം സമര്‍പ്പിച്ചിരിക്കുന്നത് റിട്ട് അല്ലെന്നും ഇതൊരു അന്യായഹര്‍ജിയാണെന്നും അതിനാല്‍ നേരത്തേ ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ സാക്ഷിവിസ്താരം വരെ കഴിഞ്ഞതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് കോടതിയുടെ വിശദീകരണം.
സാങ്കേതിക പഠനമായതിനാല്‍ നേരത്തേ ലഭിച്ചത് ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ചത് കഴിഞ്ഞയാഴ്ച മാത്രമായതിനാല്‍ തുടര്‍ച്ചയെന്ന നിലയില്‍ റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കണമെന്നുമായിരുന്നു കേരളത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്.
റിച്ചര്‍സ്‌കെയിലില്‍ 6.5 മുതല്‍ ശക്തിയുള്ള ഭൂചലനമുണ്ടായാല്‍ അണക്കെട്ടും ബേബി ഡാമും തകരുമെന്നാണ് റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ട്.












Click it and Unblock the Notifications