രാത്രിയാത്ര: നിരോധനം തുടരുമെന്ന് കോടതി

സമാനസാഹചര്യത്തില്‍ മറ്റെവിടെയെങ്കിലും രാത്രികാലഗതാഗതം നിയന്ത്രിച്ചിട്ടുണ്ടോയെന്നകാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റിസ് പിഡി ദിനകരന്‍ അധ്യക്ഷനായ ബഞ്ച് വിധിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. വന്യജീവികളുടെ സുരക്ഷയെക്കരുതി രാത്രികാല ഗതാഗതം നിരോധിച്ച ജില്ലാ കളക്ടറുടെ നടപടി കേരളത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.
എന്നാല്‍ ശ്രീനിവാസ ബാബു എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ കളക്ടറുടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications