'വന്ദേമാതരം: പ്രമേയം എന്റെ സാന്നിധ്യത്തിലല്ല'
ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ 12 വരെ ഞാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ഇത്തരത്തിലൊരു പ്രമേയം ജാമിയത്ത് ഉലമ അവതരിപ്പിയ്ക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് ചിദംബരം വ്യക്തമാക്കി. എഴുതി തയാറാക്കിയ പ്രസംഗം മന്ത്രി വായിക്കുകയാണുണ്ടായത്. ഒരിയ്ക്കല്‍ പോലും പ്രസംഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല -ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിയ്ക്കുന്നു.
ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ദേവ് ബന്ദില്‍ നടന്ന ജാമിയത് ഉലമയുടെ സമ്മേളനത്തിലാണ് വന്ദേമാതരത്തിനെതിരായ ഫത്വ പുറപ്പെടുവിച്ചത്. ഇതുള്‍പ്പെടെ 25 പ്രമേയങ്ങളാണ് യോഗത്തില്‍ പാസാക്കിയത്. രാജ്യസ്നേഹം പ്രകടിപ്പിയ്ക്കാന്‍ വന്ദേമാതരം ആലപിയ്ക്കേണ്ട, ഞങ്ങളുടെ ദേശസ്നേഹം പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇസ്ലാം മതത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലൊന്നായ ഏകദൈവ വിശ്വാസത്തിനെതിരാണ് വന്ദേമാതരമെന്നും മുസ്ലീങ്ങള്‍ വന്ദേമാതരം ആലപിയ്ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.