തിര. ചെലവ് വയലാര്‍ രവി വഹിയ്ക്കണം
ദില്ലി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ചെലവും കേന്ദ്ര മന്ത്രി വയലാര്‍ രവി സ്വകാര്യമായി വഹിയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ നിന്നുള്ള വിമാനയാത്രക്കൂലി, കേരളത്തിലെ യാത്രാ, താമസ ചെലവുകള്‍ തുടങ്ങിയവയ്ക്ക് ചെലവായ പണം സര്‍ക്കാരിന് തിരികെ നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വയലാര്‍ രവിയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിയ്ക്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കണ്ണൂരിലെത്തിയ മന്ത്രി വിവിധ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഒക്ടോബര്‍ 31ന് തിരഞ്ഞെടുപ്പ് കമ്മീഷന് വയലാര്‍ രവിയ്ക്ക് നോട്ടീസയച്ചിരുന്നു.
സര്‍ക്കാര്‍ ചിലവില്‍ കേരളത്തില്‍ യാത്ര ചെയ്തത് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നും ഇതില്‍ ഖേദിയ്ക്കുന്നുവെന്നും കാണിച്ച് രവി തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കി. താന്‍ പെരുമാറ്റച്ചട്ടം ലംഘിയ്ക്കുന്ന വിധത്തില്‍ പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പങ്കെടുത്ത ചടങ്ങിനിടെ ഉയര്‍ന്ന ആവശ്യങ്ങള്‍ പരിഗണിയക്കാമെന്ന് അറിയ്ക്കുകയാണുണ്ടായതെന്ന് വയലാര്‍ രവി നോട്ടീസിന് നല്‍കിയിരുന്ന മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
ഇതില്‍ തൃപ്തരാവാതെയാണ് യാത്രയുടെ ചെലവ് മന്ത്രി തന്നെ വഹിയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ഇനി ഇത്തരം തെറ്റായ ഉപദേശങ്ങള്‍ നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന് രവിയോടാവശ്യപ്പെട്ടിട്ടുണ്ട്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications