കേന്ദ്ര സേന :വിഎസിനെതിരെ പരാതി
കൊച്ചി: കേന്ദ്ര സേന ബാരക്കില്‍ ഇരിയ്‌ക്കുകയേ ഉള്ളൂവെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് ചെന്നിത്തല പരാതി നല്‍കിയിരിക്കുന്നത്.
കണ്ണൂരില്‍ പ്രചാരണത്തിനെത്തിയ ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം കെപിസിസി ആസ്ഥാനത്ത് നിന്ന് ഫാക്‌സ് മുഖേനെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി അയച്ചത്.
്‌കേന്ദ്ര സേന ബാരക്കില്‍ തന്നെ ഇരിക്കുകയേയുള്ളുവെന്നും കേന്ദ്ര സേനയെ അയച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ അത്തരം പരസ്യ പരാമര്‍ശങ്ങള്‍ നടത്തിയത് ചട്ട ലംഘനമാണെന്നും അതിനെതിരേ നടപടി വേണമെന്നുമാണ് ആവശ്യം. തിങ്കളാഴ്‌ച എറണാകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര സേനയെ എത്തിച്ചതിനെതിരേ പ്രതികരിച്ചത്.












Click it and Unblock the Notifications