കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരീക്കോട്‌ വള്ളം മറിഞ്ഞ്‌ 8 കുട്ടികള്‍ മരിച്ചു

Google Oneindia Malayalam News

8 children die as boat capsizes in Malappuram
അരീക്കോട് തോണിയപകടത്തില്‍ മരിച്ച ആറ് കുട്ടികളെ തിരിച്ചറിഞ്ഞു. തൊയിബ, ഷമീന്‍, തൗഫീക്ക്, സുഹൈര്‍, മുഹമ്മദ്, മുഫ്തി, ഷാഹിദലി, സിറാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിയ്ക്കുകയാണ്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ഒട്ടേറെ കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചു.
06:43PM

പുഴയുടെ മധ്യഭാഗത്തു വെച്ചാണ് അപകടമുണ്ടായതെന്ന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞു. വൈകിട്ട് സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. തോണി മറിയാനുള്ള കാരണം വ്യക്തമല്ല.

വഞ്ചിയില്‍ എത്ര പേരുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് കൃത്യമായി വിവരമില്ലാത്തത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ വെളിച്ചം കുറയുന്നതും രക്ഷാപ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വള്ളക്കാരനില്ലാതെ ഇരുകരയിലേക്കും വലിച്ചു കെട്ടിയിരുന്ന കയറുപയോഗിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. അപകടത്തില്‍പ്പെട്ടവര്‍ കൂടുതല്‍ പേരും നീന്തി രക്ഷപ്പെടുകയായിരുന്നു.
06:25PM

വിദ്യാഭ്യാസ മന്ത്രി എംഎ ബേബി മലപ്പുറത്തേക്ക് പുറപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു വന്നു തുടങ്ങി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാധികൃതര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
06:16 PM

മലപ്പുറം: മലപ്പുറത്തിനടുത്ത്‌ അരീക്കോട്‌ തോണി മറിഞ്ഞ്‌ എട്ടു കുട്ടികള്‍ മരിച്ചു. മലപ്പുറം മൂര്‍ക്കനാട്‌ എസ്‌എസ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍ പെട്ടത്‌. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൂര്‍ക്കനാട് കടവില്‍ നിന്നും ചാലിയാര്‍ പുഴയിലൂടെ അരീക്കോട്ട് പോവുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചതെന്നാണ് വിവരം. നാല് ആണ്‍കുട്ടികളുടെയും ഒരു പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ ലഭിച്ചതായി പ്രദേശവാസികള്‍ അറിയിച്ചു. അമിത ഭാരമാണ് അപകടത്തിന് കാരണമായതെന്ന് സൂചനകളുണ്ട്.

സ്‌കൂളിന്‌ സമീപത്തുള്ള കടവിലാണ്‌ അപകടം നടന്നത്‌. മണല്‍ വാരല്‍ തൊഴിലാളികളും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. വഞ്ചിയില്‍ 30 ഓളം കുട്ടികളുണ്ടായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. വൈകീട്ട്‌ 5മണിയോടെ ആയിരുന്നു അപകടം.
05:45PM

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X