Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ ബൂത്തുകള്‍ പ്രശ്‌നബാധിതം- റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരിലെ എല്ലാ ബൂത്തുകളും പ്രശ്‌നബാധിതമാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 46 ബൂത്തുകള്‍ അതീവ പ്രശ്‌നബാധിതമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കണ്ണൂല്‍ മണ്ഡലത്തില്‍ ആകെ 119 ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളില്‍ കള്ളവോട്ട് നടക്കാനുള്ള സാധ്യത ഏറെയാണെന്നും പോളിങ് ഏജന്റുമാരുടെ ജോലി സുഗമമാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ സുരക്ഷ ശക്തമാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. പ്രശ്‌നബാധിത ബൂത്തുകളില്‍ അധിക കേന്ദ്രസേനയെ വിന്യസിക്കും.

പോളിങ് ബൂത്തിനകത്തും പുറത്തും സുരക്ഷ ഇരട്ടിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുണ്ടായതിനേക്കാള്‍ സുരക്ഷ ഏര്‍പ്പാടാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

വോട്ട് ചെയ്യാനെത്തുന്നവരുടെ എല്ലാവരുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കാനും സംവിധാനമുണ്ടാക്കുന്നുണ്ട്.

പൊലീസിന് തിരഞ്ഞെടുപ്പ് സമയത്ത് നിയന്ത്രണമുണ്ടാകില്ല. പോളിങ് ബൂത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജവാന്മാരെ മാറ്റി വേറെ ആളുകളെ നിയോഗിക്കാന്‍ പൊലീസിന് അധികാരമുണ്ടാവില്ല.

പൊലീസിന്റെയും കേന്ദ്രസേനയുടെയും നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെയായിരിക്കുമെന്ന് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+