മുംബൈ: ഇന്ത്യ ഐഎംഎഫില്‍ നിന്നും 200 ടണ്‍ സ്വര്‍ണം വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. പവന് 80 രൂപ ഉയര്‍ന്ന് 12,360 രൂപയ്‌ക്കാണ് വ്യാഴാഴ്‌ച വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന്റെ വില 1545 രൂപയിലെത്തിയിട്ടുണ്ട്.
ഓരോ ദിവസവും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടാവുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 440 രൂപയാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുള്ള വര്‍ദ്ധനവാണ് അഭ്യന്തര വിപണയിലും പ്രതിഫലിയ്‌ക്കുന്നത്.