പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍പനക്ക്
ദില്ലി: ലാഭത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന എല്ലാ പൊതു മേഖലാസ്ഥാപനങ്ങളുടെയും പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിയ്‌ക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഓഹരി വിപണയില്‍ ലിസ്റ്റു ചെയ്‌തിട്ടില്ലെങ്കിലും മൂന്നു വര്‍ഷമായി തുടര്‍ച്ചയായ ലഭാമുണ്ടാക്കിയ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിയ്‌ക്കുക. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കാനുളള തീരുമാനത്തിന്റെ ഭാഗമായാണ് ഓഹരികള്‍ വിറ്റഴിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞു. എന്നാല്‍ ഓഹരി വിറ്റഴിക്കല്‍ അജണ്ട നടപടികള്‍ വേഗത്തിലാക്കാനാണ് ഈ തീരുമാനമെന്ന് ആക്ഷേപം ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ വാഗ്‌ദാനം പാലിക്കുന്നുവെന്ന് വിശദീകരിച്ചാണ് ഓഹരി വിറ്റഴിക്കല്‍ തീരുമാനം കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ 51 ശതമാനം ഓഹരികളേ സര്‍ക്കാര്‍ സൂക്ഷിക്കൂ എന്നും ചിദംബരം വ്യക്തമാക്കി.












Click it and Unblock the Notifications