കലാപത്തിനിടെ സഹായത്തിന് പകരം മോഡിയുടെ ചീത്തവിളി

2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അഹ്‌സാന്‍ ജാഫ്രിയുടെ വസതിയിലാണ് ആളുകള്‍ അഭയം തേടിയത്. പൊലീസ് സഹായം എത്താന്‍ വൈകുന്നതെന്താണെന്ന് താന്‍ ജാഫ്രിയോട് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഹായം അഭ്യര്‍ത്ഥിച്ച് മോഡിയെ വിളിച്ചപ്പോള്‍ മോഡി ചീത്തവിളിയ്‌ക്കുകയാണ് ഉണ്ടായതെന്ന് ജാഫ്രി വെളിപ്പെടുത്തിയതായി ഇംതിയാസ് സായിദ് ഖാന്‍ കോടതിയോട് പറഞ്ഞു.
ഗ്രോന്ധ്ര കൂട്ടക്കൊലയുടെ പിറ്റേന്ന് ഗുല്‍ബര്‍ഗ് മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജാഫ്രി തന്റെ വസതി അഭയാര്‍ത്ഥി ക്യാമ്പാക്കി മാറ്റിയിരുന്നു.കലാപത്തിനിടെ സഹായം അഭ്യര്‍ത്ഥിച്ച് ഈ മുന്‍ പാര്‍ലമെന്റേറിയന്‍ പലരെയും ഫോണില്‍ വിളിച്ചെങ്കിലും എവിടെ നിന്നും അദ്ദേഹത്തിന് സഹായം ലഭിച്ചില്ല.
ഗുര്‍ബര്‍ഗിലെ കൂട്ടക്കൊലയില്‍ ജാഫ്രിയടക്കം 69 പേരാണ് കൊല്ലപ്പെട്ടത്. ജാഫ്രിയുടെ മൃതദേഹം ഇതുവരെ കണ്‌ടെത്താനായിട്ടില്ല. കലാപത്തിനിടെ അസര്‍ മോഡി എന്നൊരു പാഴ്‌സി ബാലനെയും കാണാതിയിരുന്നു. ഈ സംഭവത്തെ കൂട്ടിയിണക്കി ഗുജറാത്ത് കലാപം പശ്ചാത്തലമാക്കി ബോളിവുഡില്‍ നിര്‍മ്മിച്ച 'പര്‍സാനിയ' എന്ന ചിത്രം ഗുജറാത്തില്‍ നിരോധിച്ചിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications