മുല്ലപ്പെരിയാര്‍: വൈകോ നിരാഹാരത്തിന്

നവംബര്‍ എട്ടിന് തേനിയിലും 14ന് മധുരയിലുമാണ് പ്രതിഷേധ പരിപാടികള്‍ നടക്കുക. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ പ്രതിഷേധസമരത്തില്‍ പങ്കെടുക്കുകയും നിരാഹാരസമരം നടത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിരാഹാരസമരത്തിന് മുമ്പായി തേനിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ വൈകോ പ്രസംഗിക്കും. സ്വന്തം കടമ നിര്‍വ്വഹിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാറിനുണ്ടായ വീഴ്ചകളെ വിമര്‍ശിക്കുകയെന്ന ലക്ഷ്യംകൂടി ഈ പ്രതിഷേധ പരിപാടികള്‍ക്കുണ്ടെന്ന് വൈകോ പറഞ്ഞു.
കേരളം സുപ്രീം കോടതി വിധികള്‍ ഒന്നും നടപ്പാക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ ബലികഴിച്ചു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന കോടതി വിധി കേരളം പാലിക്കുന്നില്ല. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന് മുന്നില്‍ തമിഴ്‌നാടിന് അവകാശങ്ങള്‍ നഷ്ടപ്പെടുകയാണ്-വൈകോ പറഞ്ഞു.












Click it and Unblock the Notifications