യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു

ദുബയില്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ ശെല്‍വരാജ് പിള്ളയാണ് അറസ്റ്റിലായത്. ജെറ്റ് എയര്‍വേസിന്റെ ദുബയ് മുംബൈ വിമാനത്തില്‍ വച്ച് ഇയാള്‍ എയര്‍ഹോസ്റ്റസിനെ കടന്നുപടിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
ചൊവ്വാഴ്ച വിമാനം മുംബൈയില്‍ ഇറങ്ങിയ ഉടന്‍തന്നെ ഇയാളെ അറസ്റ്റുചെയ്തു. ഇയാളെ വ്യഴാഴ്ച അന്ധേരി മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കും.
ശെല്‍വരാജ് മദ്യപിച്ചായിരുന്നു യാത്രചെയ്തിരുന്നത്. എയര്‍ഹോസ്റ്റസായ സീമ ചൗധരിയെ ഇയാള്‍ കടന്നുപിടിച്ച് ആലിംഗനം ചെയ്യാനും ശ്രമിക്കുകയായിരുന്നുവത്രേ.
ഇത് തടയാനെത്തിയ മറ്റ് ജീവനക്കാരോടും മറ്റൊരു എയര്‍ ഹോസ്റ്റസിനോടും ഇയാള്‍ മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications