കശ്‌മീരിലെ പ്രീപെയ്‌ഡ് മൊബൈല്‍ നിരോധനം തുടരും

പ്രീപെയ്‌ഡ് കണക്ഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിയ്‌ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് തള്ളിക്കളഞ്ഞാണ് നിരോധനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
നവംബര്‍ ഒന്നിന് ശേഷം പ്രീപെയ്‌ഡ് സിം കാര്‍ഡുകളില്‍ റീചാര്‍ജ്ജ് സൗകര്യവും ലഭിക്കില്ല. ഏകദേശം 38 ലക്ഷം ഉപഭോക്താക്കളെ ഈ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ സംസ്ഥാനത്തെ 20,000 പേര്‍ക്ക് നിരോധനത്തിലൂടെ ജോലി നഷ്ടപ്പെടും.












Click it and Unblock the Notifications