തിര കമ്മീഷനെ കോണ്‍ഗ്രസ് പാവ കളിപ്പിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പലതവണ പരാതികളുയര്‍ന്നിട്ടുണ്ട്. മുമ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എംഎസ് ഗില്ലിനെ പിന്നീട് കോണ്‍ഗ്രസ് മന്ത്രിയാക്കിയത് പണ്ട് ചെയ്‌ത സഹായങ്ങള്‍ക്കുള്ള ഉപകാരസ്‌മരണക്ക് ഉദാഹരണമാണ്. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെക്കുറിച്ച് എന്തെല്ലാം പരാതികളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ക്രമസമാധാന നില തകരാറിലാവുന്ന സ്‌ഥിതിയുണ്ടായിട്ടില്ല. അപ്പോള്‍ എന്താണ് ഇത്തവണ കേന്ദ്ര സേനയെ നിയോഗിക്കേണ്ടി വന്നത് എന്നത് പരിശോധിക്കേണ്ടി വരും. അപ്പോഴാണ് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം വ്യക്‌തമാവുന്നത്. നിഷ്‌പക്ഷത കൈവെടിഞ്ഞ് പ്രവര്‍ത്തിയ്‌ക്കുമ്പോഴാണ് സിപിഎം തിരഞ്ഞെടുപ്പു കമ്മിഷനെ വിമര്‍ശിക്കുന്നതെന്ന് പിണറായി പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥിതി ഇടതുമുന്നണിക്ക് അനുകൂലമാണ്. ഉപതിരഞ്ഞെടുപ്പില്‍ അനായാസം ജയിക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമല്ല. മൂന്നു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം വിജയകരമായിരുന്നു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം പിന്നോട്ടു പോയെന്ന ആരോപണം വസ്‌തുതാവിരുദ്ധമാണ്. കേരളം തൊഴിലുറപ്പ് പദ്ധതി വിജയകരമാക്കി. തെറ്റുതിരുത്തല്‍ നടപടി സിപിഎമ്മിന് പുതിയ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications