മാനഹാനിപ്പെടുത്താന്‍ ശ്രമം: വൈദികനെതിരെ കേസ്
എടക്കര: പോത്ത് കല്ല് കതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഫാദര്‍ ഹാബിബ് ജോസഫിന്റെ ബൈക്ക് കോണ്‍വെന്റില്‍ കണ്ടെത്തി. കന്യാസ്‌ത്രീകളും വിദ്യാര്‍ത്ഥിനികളും മാത്രം താമസിയ്‌ക്കുന്ന കോണ്‍വെന്റില്‍ അനു താമസിച്ച മുറിയ്‌ക്ക് സമീപത്ത് നിന്നാണ് വൈദികന്റെ ബുള്ളറ്റ് കണ്ടെത്തിയത്. കഴിഞ്ഞ് 24നാണ് സ്‌കൂള്‍മാനേജ്മെന്റിന്റെകീഴിലുള്ള ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന അനു വിഷം അകത്തു ചെന്ന് മരിച്ചത്.
33 പെണ്‍കുട്ടികള്‍ തമാസിയ്‌ക്കുന്ന കോണ്‍വെന്റില്‍ വൈദികര്‍ വരാറില്ലെന്നും താമസിയ്‌ക്കാറില്ലെന്നുമാണ് കോണ്‍വെന്റ് അധികൃതര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. വൈദികന്റെ വാഹനം കോണ്‍വെന്റിനുള്ളില്‍ തന്നെ കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞിരിയ്‌ക്കുകയാണ്.
അനുവിന്റെ മരണത്തില്‍ ആരോപണവിധേയരായ രണ്ട് വൈദികരെയും രണ്ട് കന്യാസ്‌ത്രീകളെയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി കാണിച്ച് സഭാ നേതൃത്വം ഉത്തരവിറക്കിയിട്ടുണ്ട്. അനുവിന്റെ മരണശേഷം വൈദികന്‍ ബുള്ളറ്റ് ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചനകള്‍. കഴിഞ്ഞ് 21ന് അനുവിനെ വൈദികന്‍ കാറില്‍ കൊണ്ടു പോയെന്നും രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും ഇതേ ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന അനുവിന്റെ സഹോദരി അഞ്‌ജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഫാദര്‍ ഹാബിബ് ജോസഫ് ഇപ്പോള്‍ വിദേശത്താണ്.
അതിനിടെ അഞ്‌ജുവിനെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ഹാബിബ് ജോസഫിനെതിരെ പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഞ്‌ജുവിനെ ഓണത്തിന് തൊട്ട് മുമ്പുള്ള ദിവസം മുറിയിലേക്ക് വിളിച്ചുവരുത്തി മാനഹാനിപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സഹോദരിയുടെ മരണത്തിന് ശേഷമാണ് അഞ്‌ജു ഹോസ്‌റ്റലിലെ പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടത്.












Click it and Unblock the Notifications