Get Updates
Get notified of breaking news, exclusive insights, and must-see stories!

ചങ്ങായി വിളി: കൂടുതല്‍ അന്വേഷണം വേണമെന്ന് ഐജി

Rahul Gandhi
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വയര്‍ലസിലൂടെ മോശമായി പരാമര്‍ശം നടത്തിയ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നല്‍കിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഐജി തള്ളി.

കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് കമ്മീഷണര്‍ക്ക് ഐജി റിപ്പോര്‍ട്ട് മടക്കി നല്‍കിയത്.

കമ്മീഷണറുടെ അന്വേഷണം തൃപ്തികരമല്ല, ഏകപക്ഷീയമാണ് എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ട് മടക്കാന്‍ ഐജി ചൂണ്ടിക്കാട്ടിരിക്കുന്നത്.

അസിസ്റ്റന്റ് കമ്മീഷണറുടെ വിശദീകരണത്തിന്റെയും മൂന്ന് പൊലീസുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് മതിയായ രീതിയല്ലെന്നും എല്ലാം വിശദമായി പഠിച്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഐജി ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദ്ദേശം.

വയര്‍ലെസ്സിലൂടെ അസിസ്റ്റന്റ് കമ്മീഷണര്‍ രാഹുലിനെ ചങ്ങായി എന്ന് വിശേഷിപ്പിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഈ വാക്ക് കോഴിക്കോട്ട് സുഹൃത്ത് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതാണെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിഐപി സന്ദര്‍ശന വേളകളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചതിനെക്കുറിച്ചും പരാമര്‍ശം നടത്തുമ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എവിടെയായിരുന്നുവെന്നതിനെക്കുറിച്ചും വിശദീകരണം നല്‍കാന്‍ ഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+