സൗദിയില്‍ 3വിദേശികളുടെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയില്‍ മലയാളിയുള്‍പ്പെടെ മൂന്നു വിദേശികളെ വധശിക്ഷയ്ക്ക് വിധേയരാക്കി. കൊലപാതകം, ഭവനഭേദനം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി 2007 ജൂണിലാണ് ഇവരെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
പാലക്കാട് പട്ടാമ്പി തെക്കുംമുറി സ്വദേശി മുഹമ്മദ് നൗഷാദ്(47) ആണ് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മലയാളി. ശ്രീലങ്കക്കാരായ ഹലീമന്നീസ, ബണ്ടാരനായകെ എന്നിവരാണ് മറ്റു രണ്ടുപേര്‍.
2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗദിയിലെ ഒരു വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്വര്‍ണവും പണവും കവര്‍ന്നുവെന്നാണ് കേസ്.
ഈ വീട്ടില്‍ വേലക്കാരിയായിരുന്ന ഹലീമന്നീസ നൗഷാദിനും ബണ്ടാരനായകെയ്ക്കും വീട്ടില്‍ കയറി കവര്‍ച്ച നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തുവെന്നാണ് കേസ്.
മോഷണം നടത്തുന്നതിനിടെ വീട്ടമ്മ ഉണര്‍ന്നപ്പോള്‍ അവരെ ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
2008 ജനുവരി മുതല്‍ നൗഷാദിന് മാപ്പ് ലഭിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
നൗഷാദിന് നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. ശരീയത്ത് നിമയപ്രകാരമാണ് ഇവരുടെ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.












Click it and Unblock the Notifications