ഓഹരി വിപണി: പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്ന് സെബി
ചെന്നൈ: ജനങ്ങള്‍ക്കിടയില്‍ നിക്ഷേപ സംസ്‌കാരം വളര്‍ത്താനായി പ്രാദേശിക ഭാഷകളില്‍ ഇടപാടുകള്‍ നടത്തണമെന്ന് മാര്‍ക്കറ്റ്റഗുലേറ്റിങ് ഏജന്‍സിയായ സെബി( സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) രാജ്യത്തെ ഓഹരിവിപണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതുവഴി സാധാരണക്കാരെയും ഓഹരി വിപണികളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും കൂടുതല്‍ ഗൗരവതരമായ നിക്ഷേപങ്ങളുണ്ടാക്കാന്‍ കഴിയുമെന്നുമാണ് സെബിയുടെ നിരീക്ഷണം.
നിലവില്‍ ഈ രംഗത്ത് ഭൂരിഭാഗം ഇടപാടുകളും ഇംഗ്ലീഷ് ഭാഷയിലാണ്. ഇത് ഒരു വിഭാഗത്തിനിടിയില്‍ മാത്രമുള്ള ആശയവിനിമയത്തിനേ ഉപകരിക്കുകയുള്ളു. ഇതെല്ലാം പ്രാദേശിക ഭാഷകളിലേക്ക് കൂടി മാറ്റുകയാണെങ്കില്‍ നിക്ഷേപക താല്‍പര്യം പരമാവധി ഉയര്‍ത്താനാവുമെന്ന് സെബി ചെയര്‍മാന്‍ സിബി ബവെ പറഞ്ഞു.
ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത്. ഇതിന് ഒരു പ്രധാന തടസ്സമായി നില്‍ക്കുന്നത് ഭാഷയാണ്.
എന്നാല്‍ പ്രാദേശിക ഭാഷകൂടി ഉപയോഗിക്കുന്നതോടെ കൂടുതല്‍ ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്കിടയില്‍ മികച്ച നിക്ഷേപ സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും സാധിക്കും.
നിക്ഷേപക വിദ്യാഭ്യാസം വര്‍ധിപ്പക്കാനുള്ള എല്ലാ നടപടികള്‍ക്കും സെബിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ബവെ അറിയിച്ചു.












Click it and Unblock the Notifications