കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരഭീഷണിയുമായി എയര്‍ ഇന്ത്യ പൈലറ്റുമാര്‍

Google Oneindia Malayalam News

Air India
ചെന്നൈ: എയര്‍ ഇന്ത്യ പൈലറ്റുമാര്‍ വീണ്ടും സമരത്തിന് നോട്ടീസ് നല്‍കി. അലവന്‍സിലും ശംബളയിനത്തിലുമുള്ള രണ്ടുമാസത്തെ കുടിശ്ശിക നവംബര്‍ പത്തനുള്ളില്‍ തന്നില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നാണ് പൈലറ്റുമാരുടെ നിലപാട്.

നവംബര്‍ 24മുതല്‍ സമരം തുടങ്ങുമെന്നാണ് ഇവര്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ചെന്നൈയിലെ എയര്‍ ഇന്ത്യ ഹൗസ് സമുച്ചയത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ കമേര്‍ഷ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയോഗമാണ് ഈ തീരുമാനം എടുത്തത്.

നവംബര്‍ രണ്ട് 14 ദിവസത്തേക്കുള്ള പണിമുടക്ക് നോട്ടീസ് ഇവര്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റിന് നല്‍കിയിരുന്നു. വിദേശ പൈലറ്റുമാര്‍ക്ക് മാനേജ്‌മെന്റ് ഉയര്‍ന്ന വേതനം നല്‍കുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു.

കഴിഞ്ഞ രണ്ടുമാസമായി ഇവരുടെ പറക്കല്‍ അലവന്‍സ് നല്‍കിയിട്ടില്ല. ഇവരുടെ ശംബളത്തില്‍ വലിയൊരു ഭാഗം ഈ അലവന്‍സാണ്. എന്നാല്‍ എയര്‍ഇന്ത്യ ജോലിക്കെടുത്തിരിക്കുന്ന വിദേശ പൈലറ്റുമാര്‍ക്ക് തങ്ങളേക്കാള്‍ 30ശതമാനം കൂടുതല്‍ ശംബളം നല്‍കുന്നുണ്ടെന്ന് പൈലറ്റുമാര്‍ ആരോപിക്കുന്നു.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നഷ്ടം കൂടുകയാണെന്ന ആരോപണം പൈലറ്റ് അസോസിയേഷന്‍ സെക്രട്ടറി ക്യാപ്റ്റന്‍ ബാബു പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതല്ലാതെ തങ്ങളുടെ പരാതികള്‍ തീര്‍ക്കാന്‍ മാനേജ്‌മെന്റ് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X