കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരിലെ ഐടി പ്രൊഫഷണല്‍സ് സന്തുഷ്ടരല്ല

Google Oneindia Malayalam News

IT Professionals not happy
ബാംഗ്ലൂര്‍: ഐടി നഗരമായ ബാംഗ്ലൂരിലെ 93 ശതമാനം പ്രൊഫഷണലുകളും സംതൃപ്തരല്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.

സോഫ്റ്റ് വേര്‍, കോള്‍ സെന്റര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് സ്വപ്‌നനഗരമെന്ന് പേരുകേട്ട ബാംഗ്ലൂര്‍ അസംതൃപ്തി മാത്രം സമ്മാനിക്കുന്നത്. ഇവരില്‍ വെറും 7ശതമാനം മാത്രമാണ് സംതൃപ്തരായിരിക്കുന്നത്.

ഹെല്‍ത്ത് ട്രാക്ക് എന്ന കമ്പനിക്കുവേണ്ടി പീപ്പിള്‍ ഹെല്‍ത്ത് എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് സര്‍വ്വേ നടത്തിയത്. ബാംഗ്ലൂരിലെ മുന്‍നിര ഐടി, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള 2106 ജീവനക്കാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

ഇവരില്‍ 85ശതമാനം ആളുകളും 25നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. മിക്കയാളുകളും അസംതൃപ്തിക്ക് കാരണമായി ചൂണ്ടിക്കാണിച്ച പ്രധാന കാരണം മേലധികാരികളുടെ പിന്തുണയില്ലായ്മയാണ്.

ഐടി, കോള്‍ സെന്റര്‍ മേഖലയിലെ ജോലിക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നീണ്ടുപോകുന്ന ജോലി സമയം, നഗരത്തിലെ ഗതാഗതക്കുരുക്ക്, സമൂഹവുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥ, ബന്ധങ്ങളിലെ അസ്ഥിരത തുടങ്ങിയവയെല്ലാം ആളുകളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്.

വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും സ്ഥാനക്കയറ്റമോ ശംബള വര്‍ധനയോ ലഭിക്കാത്തത് ഒട്ടേറെ പേരെ വ്യാകുലപ്പെടുത്തുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ വന്ന പിരിച്ചുവിടലുകള്‍ പലരുടെയും ആത്മവിശ്വാസവും കഴിവും കുറച്ചു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ വൈദ്യപരിശോധനയും നടത്തിയിരുന്നു. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവ നിര്‍ണയിക്കാനുള്ള പരിശോധനകളാണ് പ്രധാനമായും നടത്തിയത്. പലര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 6ശതമാനം പേര്‍ക്ക് കടുത്ത വിഷാദവും ആകാംഷയും ഉള്ളതായും കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗം പേരും ആശങ്കയ്ക്ക് വഴിവയ്ക്കുന്ന രീതിയിലുള്ള ജീവിതശൈലി പിന്തുടരുന്നവരാണെന്ന് പീപ്പിള്‍ ഹെല്‍ത്തിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X