ദലൈ ലാമയുടെ സന്ദര്‍ശനത്തിന് യുഎസ് പിന്തുണ
ദില്ലി: ഒരു പ്രമുഖ മതമേധാവിയെന്ന നിലയ്ക്ക് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയുടെ യാത്ര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് യുഎസ്. ഒരു ആത്മാചാര്യന് എന്ന നിലയില്‍ എവിടെ വേണമെങ്കിലും ലാമയ്ക്ക്് സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന യുഎസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി മരിയ ഒറ്റേറോ പറഞ്ഞു.
അരുണാചലിലെ താവാങ് സന്യാസ കേന്ദ്രം സന്ദര്ശിയ്ക്കാനുള്ള ദലൈ ലാമയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ചൈനീസ് നിലപാടിനോട് പ്രതികരിയ്ക്കുകയായിരുന്നു മരിയ.
ടിബറ്റന്‍ ജനതയുടെ വക്താവായിത്തന്നെയാണ് ദലൈ ലാമ അറിയപ്പെടുന്നത്. പ്രസിഡന്റ് ബറാക് ഒബാമ ഈ മാസം ചൈന സന്ദര്‍ശിച്ചേക്കുമെന്നും ചൈനീസ് രാഷ്ട്രീയ നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ ടിബറ്റ് വിഷയമായിരിക്കും. എന്നാല്‍ ചര്‍ച്ചകളില്‍ എന്ത് നിലപാടായിരിക്കും യുഎസ് സ്വീകരിയ്ക്കുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
ബരാക്ക് ഒബാമ വളരെയധികം ആദരിയ്ക്കുന്ന വ്യക്തിയാണ് ലാമ. ഈ വര്‍ഷാവസാനം ഒബാമ ദലൈ ലാമയുമായി കൂടിക്കാഴച നടത്തുന്നുണ്ടെന്നും എന്നാല്‍ തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും മരിയ പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications