Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ 52 വിമതര്‍ രാജിക്കത്ത്‌ നല്‍കി

ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക്‌ തള്ളിവിട്ട്‌ 52 ഓളം വിമത എംഎല്‍എമാര്‍ രാജിക്കത്ത്‌ നല്‍കി. മുഖ്യമന്ത്രി യെദ്യൂരപ്പയെ തത്സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്നാവശ്യപ്പെട്ടാണ്‌ എംഎല്‍എമാര്‍ രാജിക്കത്ത്‌ നല്‍കിയിരിക്കുന്നത്‌.

യെദ്യൂരപ്പയ്‌ക്കുള്ള പിന്തുണ ബിജെപി കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ വിമതരുടെ പുതിയ സമ്മര്‍ദ്ദ തന്ത്രം. വിമത നേതാക്കളും യെദ്യൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളുമായ റെഡ്‌ഢി സഹോദരന്‍മാര്‍ക്കാണ്‌ എംഎല്‍മാര്‍ രാജിക്കത്ത്‌ നല്‍കിയത്‌. ജനാര്‍ദ്ദനന്‍ റെഡ്‌ഢിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ രാജിക്കത്ത്‌ നല്‍കിയ എംഎല്‍എമാര്‍ പറഞ്ഞതായി ടിവി ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

പ്രശ്‌നപരിഹാരത്തിനായി ഇരുപക്ഷത്തെയും നേതാക്കളെ ദില്ലിയിലേക്ക്‌ വിളിച്ചുവരുത്തി കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരു്‌നനു. യെദ്യൂരപ്പയെ നീക്കില്ലെന്ന കേന്ദ്ര തീരുമാനം അംഗീകരിയ്‌ക്കില്ലെന്ന നിലപാടിലാണ്‌ വിമതര്‍. റെഡ്‌ഢി സഹോദരന്‍മാരുമായി ചര്‍ച്ചകള്‍ക്ക്‌ തയ്യാറാണെന്ന്‌ യെദ്യൂരപ്പ പറഞ്ഞെങ്കിലും അവര്‍ അത്‌ തള്ളിയതോടെ പ്രശ്‌നം രക്ഷമാവുകയായിരുന്നു. മുതിര്‍ന്ന നേതാവ്‌ എം വെങ്കയ്യ നായിഡുവുമായി ചര്‍ച്ച നടത്തിയശേഷമാണ്‌ ജനാര്‍ദ്ദന്‍ റഡ്‌ഡി ചര്‍ച്ചയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കിയത്‌.

തെന്നിന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പാണ്‌ ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+