ഉപതിരഞ്ഞെടുപ്പ്: മദ്യനിരോധനം നിലവില്‍വന്നു
തിരുവനന്തപുരം: മൂന്ന് മണ്ഡലങ്ങളില്‍ നിയസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് മുന്‍നിര്‍ത്തി മദ്യനിരോധനം നിലവില്‍വന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാരംഭിച്ച നിരോധനം ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയുണ്ടാകും. കണ്ണൂര്‍ ആലപ്പുഴ ജില്ലകളിലെ മുഴുവന്‍ മദ്യശാലകളും ഈ സമയത്ത് അടച്ചിടും.
എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ മാത്രമാണ് നിരോധനം. എറണാകുളം റവന്യൂജില്ലയിലാണ് മദ്യനിരോധനത്തിന് ആദ്യം ഉത്തരവിട്ടിരുന്നതെങ്കിലും ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മണ്ഡലത്തില്‍ മാത്രമായി നിരോധനം ചുരുക്കുകയായിരുന്നു.
മൂവാറ്റുപുഴയിലെ കൃഷ്ണ റസിഡന്‍സ് ഹോട്ടല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഈ കാലയളവില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications