കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പ്: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

Google Oneindia Malayalam News

തിരുവനന്തപുരം: ശനിയാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതു ചിത്രീകരിക്കാന്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്കും കര്‍ശന വിലക്ക്.

വിഐപികളും രാഷ്ട്രീയ നേതാക്കളും വോട്ട് ചെയ്യുന്നതും ക്യാമറകളില്‍ പകര്‍ത്തുന്നത് മുന്‍പ് അനുവദിച്ചിരുന്നതാണ്. എന്നാല്‍ ഇത്തവണ നിയമം കര്‍ശനമാക്കുമെന്നാണ് അറിയിപ്പ്.

വോട്ടെടുപ്പ് വേളയില്‍ പോളിങ് ബൂത്തുകളില്‍ ഫോട്ടൊ എടുക്കാന്‍ ആരെയും അനുവദിക്കുന്നതല്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ അറിയിച്ചു.

തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശപ്രകാരം ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാരെയല്ലാതെ മറ്റുള്ളവരെ ചിത്രമെടുക്കാന്‍ അനുവദിക്കില്ല.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകരെ മാത്രമെ ബൂത്തിനുള്ളില്‍ പ്രവേശിപ്പിക്കൂ. വിഐപികളും രാഷ്ട്രീയനേതാക്കളും ബൂത്തിനുള്ളില്‍ വോട്ടുചെയ്യുന്ന ദൃശ്യങ്ങള്‍ ചട്ടവിരുദ്ധമായി പ്രദര്‍ശിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാലാണ് നിയമം കര്‍ശനമാക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നു പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏഴിന് പൊതു അവധി

ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ അസംബ്ലി മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോളിങ്‌ ദിവസമായ നവംബര്‍ ഏഴിന്‌ പൊതുഅവധി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ ശംബളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. നെഗോഷ്യബിള്‍ ഇന്‍സ്‌ട്രുമെന്റ്‌ ആക്ടനുസരിച്ചാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ്‌ നടക്കുന്ന അസംബ്ലി മണ്ഡലങ്ങളുടെ പരിധിയില്‍ കേരള ഷോപ്പ്‌സ്‌ ആന്‍ഡ്‌ കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്വകാര്യസംരംഭങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, മറ്റ്‌ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക്‌ ഏഴിന്‌ ശമ്പളത്തോടെ അവധി നല്‍കാന്‍ ലേബര്‍ കമ്മീഷണറോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X