ഭര്‍ത്താവിനെ മയക്കി ഭാര്യയെ മാനഭംഗപ്പെടുത്തി
ഒറ്റപ്പാലം: ഭര്‍ത്താവിനെ മദ്യംകൊടുത്ത് മയക്കിയശേഷം മുപ്പത്തിയൊന്നുകാരിയായ ദളിത് യുവതിയെ മാനഭംഗപ്പെടുത്തി.
ചെര്‍പ്പുളശേരി സ്വദേശിനിയാണ് മാനഭംഗത്തിനിരയായത്. ഇവരുടെ പരാതിയിന്മേല് പൊലീസ് റയില്‍വേ ജോലിക്കാരനായ മോഹന്‍നെ(51) അറസ്റ്റ് ചെയ്തു.
ഒറ്റപ്പാലത്തെ റയില്‍വേ ക്വാട്ടേഴ്സിലെ താമസക്കാരനാണ് ഗ്യാങ്മാനായ മോഹന്‍. മോഹന്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ വച്ച് ഒക്ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭര്‍ത്താവും മകളുമൊന്നിച്ച് ഭര്‍ത്താവിന്റെ സുഹൃത്തായ മോഹനന്റെ ക്വാട്ടേഴ്സില്‍ താമസിച്ചപ്പോഴാണ് താന്‍ മാനഭംഗത്തിനിരയായതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
രാത്രിയില്‍ ഇവരുടെ ഭര്‍ത്താവും മോഹനനും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഭര്‍ത്താവ് മയക്കിത്തിലായപ്പോള് മോഹന്‍ തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നുവെന്നാണ് പരാതി.
യുവതിയുടെ നഗ്നചിത്രം ക്യാമറയില്‍ പകര്‍ത്തി സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് മോഹന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രേ.
സംഭവം കഴിഞ്ഞ് മൂന്നാം ദിവസമാണ് ഇവര്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറയുന്നത്. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചെര്‍പ്പുളശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതേ ചിത്രം കാണിച്ച് ഇയാള്‍ യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. മോഹന്‍ന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം സംഭവം റയില്‍വേ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് കേസന്വേഷിക്കുന്ന ഒറ്റപ്പാലം ഡിവൈഎസ്പി എംകെ പുഷ്കരന് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications