Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരീനാഥിന്റെ കാറുകള്‍ ലേലം ചെയ്യുന്നു

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ശബരിനാഥിന്റെ ഏഴ് ആഡംബര കാറുകള്‍ ലേലംചെയ്യാനുള്ള നടപടികള്‍ തുടങ്ങി .

രണ്ട് പ്രമുഖ ദിനപ്പത്രങ്ങളില്‍ ലേലം സംബന്ധിച്ച അറിയിപ്പ് നല്‍കാന്‍ തിരുവനന്തപുരം ഒന്നാംഅഡീഷണല്‍ സബ് ജഡ്ജി കെ.കെ.സുജാത വ്യാഴാഴ്ച ഉത്തരവിട്ടു.

ശബരിനാഥിന്റെ ഉടമസ്ഥതയിലുള്ള 12 ആഡംബര കാറുകള്‍ കോടതി നിര്‍ദേശപ്രകാരം റിസീവര്‍ ഏറ്റെടുത്തിരുന്നു. ലേലം ഒഴിവാക്കാന്‍ 15 കോടി രൂപ കെട്ടിവെക്കാന്‍ ശബരിക്ക് അവസരവും കൊടുത്തിരുന്നു.

15 ദിവസത്തിനുള്ളില്‍ തുക അടച്ചില്ലെങ്കില്‍ വണ്ടികള്‍ ലേലം ചെയ്യാനും കോടതിഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ശബരിനാഥ് പാലിച്ചില്ല. തുടര്‍ന്നാണ് 7 വണ്ടികള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

400-ഓളം നിക്ഷേപകരാണ് സബ്‌കോടതിയെ സമീപിച്ചത്. പതിനെട്ടരകോടി രൂപ ശബരിയുടെയും കൂട്ടുപ്രതികളുടെയും വസ്തുക്കളില്‍നിന്ന് ഈടാക്കി കിട്ടാനായിരുന്നു ഹര്‍ജി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+