5 റെയില്‍വെ ജീവനക്കാര്‍ തീവണ്ടി തട്ടി മരിച്ചു
ദില്ലി: ഗാസിയാബാദില്‍ തീവണ്ടി തട്ടി റെയില്‍വെ ജീവനക്കാര്‍ മരിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്ന് മമണിയോടെയായിരുന്നു സംഭവം. ഒരു റെയില്‍വെ ഇന്‍സ്‌പെക്ഷന്‍ ഓഫീസറും നാല് ഗ്യാങ്മാന്‍മാരുമാണ് കൊലപ്പെട്ടത്.
ഗാസിയാബാദ് ഷഹിബാബാദ് റെയ്ല്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ചു ദില്ലിയിലേക്ക് പോവുകയായിരുന്ന ഡെറാഡൂണ്‍ ജനശതാബ്ദി എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. ട്രാക്കില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
രാവിലെയുണ്ടായിരുന്ന മൂടല്‍മഞ്ഞ് കാരണം തീവണ്ടി വരുന്നത് ഇവര്‍ കാണാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications