ദൈവം എനിക്ക് മാപ്പു തരില്ല: യദ്യൂരപ്പ

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള സ്വാര്‍ത്ഥത കൊണ്ടാണ് താന്‍ ഇതിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുമ്പസാര രൂപേണ അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ഇവരെ രണ്ടുപേരെയും മാറ്റിയത്. ഞാന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും ഇങ്ങനെ ചെയ്യേണ്ടിവന്നതില്‍ എനിക്ക് ദുഖമുണ്ട്. എന്റെയൊപ്പമുള്ളവരെ ഞാന്‍ ഏറെ സ്‌നേഹിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.
ഒത്തുതീര്‍പ്പു ഫോര്‍മുല വിമതര്‍ അംഗീകരിച്ചതായും യെദിയൂരപ്പ പറഞ്ഞു. ഗ്രാമവികസന മന്ത്രി ശോഭയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ബലിഗറെയും മാറ്റുക, സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുക എന്നിവയായിരുന്നു ഫോര്‍മുല. പ്രശ്നങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും യെദിയൂരപ്പ അറിയിച്ചു.
ശോഭയും ബാലിഗറും മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ ഇടപെട്ടു പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നായിരുന്നു റെഡ്ഡി സഹോദരന്മാരുടെ പ്രധാന ആരോപണം. ഇവരെ മാറ്റണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യവും.












Click it and Unblock the Notifications