വിധി യുഡിഎഫിന് അനുകൂലമാകും: അബ്ദുള്ളക്കുട്ടി

വോട്ടിങ് യന്ത്രത്തില്‍ എന്റെ പേര് ഒന്നാമതായിട്ടാണ് ചേര്‍ത്തിരിക്കുന്നത്. അപരന്മാര്‍ വളരെ താഴെയാണ്. അവര്‍ പ്രശ്‌നം സൃഷ്ടിക്കില്ല- അദ്ദേഹം പറഞ്ഞു.
നല്ല പോളിങ്ങാണ് കണ്ണൂരില്‍ നടക്കുന്നത്. രാവിലെ ഏഴുമുതല്‍ തന്നെ മിക്കയിടത്തും വലിയ ക്യൂ കാണുന്നുണ്ട്. ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കും- അദ്ദേഹം അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ അപരന്മാരുള്ളത് അബ്ദുള്ളക്കുട്ടിയ്ക്കാണ്. ആറ് പേരാണ് ഇതേപേരില്‍ കണ്ണൂരില്‍ മത്സരരംഗത്തുള്ളത്.
പള്ളിക്കുന്നിലെ രാധാവിലാസം സ്‌കൂളിലാണ് അബ്ദുള്ളക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ ഇതേവരെ പോളിങ് സമാധാനപരമാണ്. എവിടെയും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യ രണ്ടു മണിക്കൂറില്‍ കണ്ണൂരില്‍ 19ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് ഇവിടെ പോളിങ് പുരോഗമിക്കുന്നത്.












Click it and Unblock the Notifications