മയക്കുമരുന്ന് കടത്താന്‍ ഭഗവദ്ഗീത
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മയക്കുമരുന്ന് കടത്തിനായി കള്ളക്കടത്തുകാര്‍ ഭഗവദ്ഗീതയും ഉപയോഗിക്കുന്നു.
മധ്യ ട്രിനിഡാഡിലെ കൗവില്‍ ഭഗവദ് ഗീതയില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ഗീതയുടെ താളുകള്‍ ദ്രാവകരൂപത്തിലുള്ള കൊക്കെയിനില്‍ മുക്കിയാണ് കടത്തുന്നത്.
കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ദ്രാവക കൊക്കെയ്‌നാണ് പിടികൂടിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെനസ്വേലക്കാരനായ ഒരാളുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെക്കന്‍ അമേരിക്ക, യുഎസ്, കാനഡ, എന്നിവിടങ്ങളില്‍ നിന്നുമാണ് ട്രിനിഡാഡിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ ഭൂരിഭാഗം ആളുകളും ഇന്ത്യന്‍ വംശജരാണ്.
1845 മുതല്‍ 1917ലരെ ഉത്തര്‍പ്രദേശ് ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയവരാണ് ഇവര്‍. ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിപ്പണിക്കായിട്ടാണ് ഇവരെ ഇവിടെ കൊണ്ടുവന്നത്.
മയക്കുമരുന്ന് കടത്ത് തടയുന്നതിനാണ് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications