അമേരിക്കന്‍ പട്ടാളമായാലും ജനം വോട്ട് ചെയ്യും
കണ്ണൂര്‍: കേന്ദ്ര സേനയല്ല, ഇറാഖിലെ അമേരിക്കന്‍ പട്ടാളമായാലും കണ്ണൂരിലെ ജനങ്ങള്‍ നിര്‍ഭയം വോട്ട് ചെയ്യുമെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എവി ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസേന വന്നത് നന്നായി. ജനാധിപത്യം വിലയ്‌ക്കെടുക്കാന്‍ സാധിയ്ക്കില്ലെന്നതിന്റെ തെളിവാണ് പോളിംഗ് ബൂത്തുകളിലെ തിരക്ക്.
പട്ടാളത്തെ ഇറക്കി ജനങ്ങളെ ഭീതിയിലാക്കാനും വോട്ടര്‍മാരെ മരവിപ്പിച്ച് വോട്ട് ചെയ്യിക്കാതിരിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു. എല്‍ഡിഎഫിന് അനുകൂലമായ തരംഗമാണ് കണ്ണൂരിലുള്ളത്. യുഡിഎഫ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാരില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിയ്ക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications