കന്യാസ്ത്രീ കിണറ്റില്‍ മരിച്ചനിലയില്‍
ആമ്പക്കാട്: കന്യാസ്‌ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്പക്കാട് സിഎച്ച്‌എഫ് നവജ്യോതി പ്രോവിന്‍സ് സെന്റ് ജോസഫ് മഠാംഗമായ സിസ്റ്റര്‍ പള്‍മേഷ്യ (77)യാണ് മരിച്ചത്. മഠത്തിന്റെ പറന്പിലുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
കേള്‍വിക്കുറവുള്ള ഇവരെ വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മറ്റു സിസ്റ്റര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് സന്ധ്യയോടെ കിണറ്റില്‍ മൃതദേഹം കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കാലടി ചെങ്ങല്‍ കുടിയിരുപ്പില്‍ സേവ്യറിന്റെയും അന്നക്കുട്ടിയുടെയും മകളാണ്. അരണാട്ടുകര, വടക്കാഞ്ചേരി, ആമ്പക്കാട്, ചേലക്കര, കാച്ചേരി, അഞ്ചേരി, തലോര്‍, പട്ടിക്കാട്, ഒളരിക്കര എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശവസംസ്‌കാരം ശനിയാഴ്‌ച 4ന് ആമ്പക്കാട് സെന്റ് ജോസഫ്‌സ് മഠത്തിലെ സെമിത്തേരിയില്‍ നടക്കും.












Click it and Unblock the Notifications