അദ്വാനിയുടെ വിരമിക്കല്‍ ഫെബ്രുവരിയില്‍
ദില്ലി: ബിജെപി നേതൃസ്ഥാനത്തുനിന്ന് എല്‍കെ അദ്വാനി ഫെബ്രുവരിയില്‍ വിരമിക്കുമെന്ന് ആര്‍എസ്എസ് നേതാവ് രാംമാധവ് പറഞ്ഞു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതും ബിജെപി നേതാക്കളും കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യം തീരുമാനിച്ചത്.
രാജ് നാഥ്‌സിങ്ങിന് പകരം പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷമായിരിക്കും അദ്വാനിയുടെ വിരമിക്കല്‍. രാജ്‌നാഥ് സിങ്ങിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും. പുതിയ അദ്ധ്യക്ഷനെ ജനുവരിയില്‍ തെരഞ്ഞെടുക്കും. രാംമാധവ് വ്യക്തമാക്കി. പുതിയ അധ്യക്ഷന്‍ ദില്ലിയ്ക്ക് പുറത്ത് നിന്നുള്ള ഒരാളായിരിക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications