സോണിയയോട് മുരളീധരന്റെ കാര്യം സംസാരിയ്ക്കില്ല
തിരുവനന്തപുരം: കെ.മുരളീധരനെ കോണ്‍ഗ്രസില്‍ തിരികെ പ്രവേശിപ്പിയ്ക്കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പുഫോര്‍മുലയും നിലവില്‍ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് ചെന്നിത്തല. മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന കെ കരുണാകരന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ദില്ലിയില്‍ പോകുമ്പോള്‍ ഈ വിഷയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
മുരളീധരനെ കോണ്‍ഗ്രസില്‍ പ്രവേശിപ്പിയ്‌ക്കേണ്ടതില്ലെന്ന് കെപിസിസി നേരത്തേ തീരുമാനിച്ച കാര്യമാണെന്നും ഇത് പുന:പരിശോധിയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ഞായറാഴ്ച വൈകിട്ട് ദില്ലിയ്ക്ക് പോകുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ സോണിയാ ഗാന്ധിയെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications