കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ എതിര്‍പ്പ് വകവെക്കാതെ ദലൈ തവാങില്‍

Google Oneindia Malayalam News

Dalai Lama arrives in Tawan
തവാങ്: തവാങ്: വിവാദങ്ങള്‍ക്കിടെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം ആരംഭിച്ചു.. ചൈനയുടെ ശക്തമായ പ്രതിഷേധം വകവെയ്ക്കാതെയാണ് ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി ലാമ അരുണാചലില്‍ എത്തിയിരിക്കുന്നത്. പരന്പരാഗത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ആയിരക്കണക്കിന് സന്ന്യാസിമാര്‍ ദലൈ ലാമയ്ക്ക് ഊഷ്മളമായ വരവേല്പാണ് നല്‍കിയത്.

അരുണാചലിലെ സന്ന്യാസ കേന്ദ്രമായ തവാങാണ് ലാമ ആദ്യം സന്ദര്‍ശിയ്ക്കുക. ടിബറ്റിലെ ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് 1959ല്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്ത ദലൈലാമ ആദ്യമെത്തിയതും തവാങിലാണ്.

ലാമയെ സ്വീകരിയ്ക്കനത്തിനായി വന്‍ തോതിലുള്ള ക്രമീകരണങ്ങളാണ് ബുദ്ധ സന്യാസിമാര്‍ അരുണാചലില്‍ ഒരുക്കിയിട്ടുള്ളത്. ദലൈ ലാമ നേതൃത്വം നല്‍കുന്ന മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനയില്‍ 30,000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് താവാങ് മഠാധിപതി ഗുരു ടൂക്കു അറിയിച്ചിരിയ്ക്കുന്നത്. ലാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും നൂറ് കണക്കിന് അനുയായികള്‍ തവാങ്ങിലേയ്ക്ക് പ്രവഹിയ്ക്കുകയാണ്.

ലാമയുടെ തവാങ് സന്ദര്‍ശനം തീരുമാനിച്ചതുമുതല്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ ചൈനയുടെ നിലപാടിനെ പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു. അരുണാചല്‍ പ്രദേശിന്‍മേല്‍ കാലങ്ങളായി ഉന്നയിയ്ക്കുന്ന അവകാശവാദങ്ങളെ പിന്‍പറ്റിയാണ് ചൈന എതിര്‍പ്പുയര്‍ത്തിയത്.

എന്നാല്‍ ദലൈലാമ ഇന്ത്യയുടെ അതിഥിയാണെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാതെ അദ്ദേഹത്തിന് രാജ്യത്തെവിടെ വേണമെങ്കിലും യാത്ര ചെയ്യുന്നതിന് അനുവാദമുണ്ടെന്നും മന്‍മോഹന്‍ സിങ് പ്രതികരിച്ചതോടെ ചൈന എതിര്‍പ്പിന്റെ പത്തി താഴ്ത്തുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X