കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തും

Google Oneindia Malayalam News

Manmohan Singh
ദില്ലി: സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കുമെന്ന് പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്. ഈ സാമ്പത്തിക വര്‍ഷം 6.5 ശതമാനവും അടത്ത വര്‍ഷം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളിലെ പരിഷ്‌കരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുമായി അഭിപ്രായ സമന്വയത്തിന് ശ്രമിച്ചുവരുകയാണെന്നും മന്‍മോഹന്‍ സിങ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ നിയമ നിര്‍മ്മാണം ആവശ്യമാണ്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുമായി അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. സര്‍ക്കാര്‍ ഇതിനുളള ശ്രമത്തിലാണ്.

അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വികസന നിക്ഷേപം ആകര്‍ഷിയ്ക്കും. സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം അത്യാവശ്യമാണ്.

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകളെ ബാധിച്ചിട്ടില്ല. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതില്‍ മറ്റു പല രാജ്യങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X