കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധു കോഡയെ ഡിസ്ചാര്‍ജ്ജ് ചെയ്തു

Google Oneindia Malayalam News

റാഞ്ചി: ഹവാല ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ച ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റാാഞ്ചിയിലെ അപ്പോളോ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പിഡി സിന്‍ഹ അറിയിച്ചു.

കോഡ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ചോദ്യം ചെയ്യാനിരിക്കുകയാണ് ആദായനികുതി വകുപ്പും പോലീസും. ഈ മാസം 11ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഡയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. 2000 കോടി രൂപയുടെ അനധികൃത പണമിടപാട് കേസില്‍ ആരോപണവിധേയനായ കോഡ വയറുവേദനയും രക്തസമ്മര്‍ദ്ദവും ഉണ്ടെന്ന് പരാതിപ്പെട്ടാണ് നവംബര്‍ 3ന് ആശുപത്രിയില്‍ പ്രവേശനം നേടിയത്.

തട്ടിപ്പില്‍ കോഡയുടെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്ന ബിനോദ് സിന്‍ഹയുടെ സഹോദരന്‍ അറസ്റ്റിലായ വികാസ് സിന്‍ഹയെ കോടതി 10 ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ക്ക് വിട്ടുകൊടുത്തു. ഒളിവില്‍പ്പോയ ബിനോദ് സിന്‍ഹയ്ക്കും സഞ്ജയ് ചൗധരിക്കും വേണ്ടി രാജ്യവ്യാപകമായി തിരച്ചില്‍ നടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X