നക്സലുകളെ ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുന്നു
ദില്ലി: ബംഗാളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ മാവോയിസ്റ്റുകളെ ഉപയോഗിക്കുകയാണെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി. കഴിഞ്ഞ 30 വര്‍ഷമായി നക്സലുകള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ മറ്റുചിലരുടെ താല്പര്യങ്ങള്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഒരു ദേശീയ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു യെച്ചൂരിയുടെ വിമര്‍ശനങ്ങള്‍. സിപിഎമ്മും മാവോയിസ്റ്റുകളും സഹോദരന്മാരാണെന്ന മമതാ ബാനര്‍ജിയുടെ വിമര്‍ശനം യെച്ചൂരി തള്ളി.
ബാംഗാളിലെ നക്സല്ബാരിയെന്നൊരു ഗ്രാമത്തിലായിരുന്നു 30 വര്‍ഷം മുമ്പ് നക്സല്‍ പ്രസ്ഥാനം രൂപം കൊണ്ടത്. എന്നാല്‍ അവര്‍ക്ക് ഇവിടെ സ്ഥാനമുറപ്പിയ്ക്കാനായില്ല. നക്സലുകളുടെ അക്രമങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. യെച്ചൂരി ചൂണ്ടിക്കാട്ടി.
എന്നാലിപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ നേട്ടത്തിനായി മാവോയിസ്റ്റുകളെ ബംഗാളിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. കേന്ദ്രത്തില്‍ അധികാരസ്ഥാനത്തെത്തിയ തൃണമൂല്‍ കോണ്‍ഗ്രസാണ് മാവോയിസ്റ്റുകള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. നക്സലുകളുടെ ആക്രമണം മൂലം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനാണ് തങ്ങള്‍ക്ക് നഷ്ടത് യെച്ചൂരി പറഞ്ഞു.
നക്സലുകളുടെ ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതെങ്ങനെയെന്ന ചോദ്യത്തിന് വനം കൊള്ളക്കാരന് വീരപ്പന്റെ ജീവിതത്തെ ഉദാഹരിച്ചാണ് യെച്ചൂരി മറുപടി പറഞ്ഞത്. തമിഴ്നാട്, കര്‍ണാടക, കേരള സര്‍ക്കാരുകളുടെ ദൗത്യസംഘങ്ങള്‍ രണ്ട് പതിറ്റാണ്ട് ശ്രമിച്ചിട്ടും വീരപ്പനെ പിടിയ്ക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യം യെച്ചൂരി ചൂണ്ടിക്കാട്ടി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications