കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ പ്രസ്താവന തെറ്റെന്ന് കരുണാനിധി

Google Oneindia Malayalam News

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിയ്ക്കുന്നതിന് തമിഴ്‌നാട് സമ്മതിച്ചിരുന്നുവെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി പറഞ്ഞു.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. അണക്കെട്ട് സുരക്ഷിതമല്ലെന്ന വ്യാജ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും ചെന്നൈയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കരുണാനിധി ആരോപിച്ചു.

ഭൂകമ്പം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ അണക്കെട്ടിനായുള്ള തീരുമാനത്തില്‍ നിന്ന് 1979 ല്‍ തമിഴ്‌നാട് പിന്‍മാറുകയായിരുന്നുവെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന തികിച്ചും വാസ്തവ വിരുദ്ധമാണ്. പുതിയ ഡാമിന് തയ്യാറായിരുന്നെങ്കില്‍ നിലവിലെ ഡാം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി തമിഴ്‌നാട് ശ്രമിക്കില്ലായിരുന്നു. ഡാം ഇനിയും നൂറ്റാണ്ടുകള്‍ തകരാറുകള്‍ കൂടാതെ നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ ഉറപ്പു തന്നിട്ടുണ്ടെന്ന് അഞ്ച് പേജുള്ള പ്രസ്താവനയില്‍ കരുണാനിധി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X