കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞ ഹിന്ദിയില്‍ അസ്മിയെ അക്രമിച്ചു

Google Oneindia Malayalam News

Abu Azmi slapped by MNS MLA for taking oath in Hindi
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത സമാജ് വാദി നേതാവ് അബു അസ്മിയെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ എംഎല്‍എമാര്‍ കൈയ്യേറ്റം ചെയ്തു. പുതിയ സര്‍ക്കാരിന്റെ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെയാണ് സഭയ്ക്കുള്ളില്‍ കൈയ്യാങ്കളിയുണ്ടായത്.

അബു അസ്മി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതാണ് എംഎന്‍എസ് അംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചത്. മറാത്തിയില്‍ സത്യപ്രതിജ്ഞ ചെയ്യാഞ്ഞത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്ന് ആരോപിച്ചായിരുന്നു അക്രമം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇതോടെ അലങ്കോലപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎല്‍എമാരും മറാത്തിയില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍. ഭീഷണിക്ക് വഴങ്ങാന്‍ അസ്മി തയ്യാറായില്ല. ദേശീയഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് അസ്മിയുടെ വാദം.

അസ്മി ഹിന്ദിയില്‍ സത്യപ്രതിജ്ഞ തുടങ്ങിയ ഉടന്‍ തന്നെ എംഎന്‍എസ് എംഎല്‍എ രാം കദം മൈക്ക് തട്ടിക്കളഞ്ഞു. തുടര്‍ന്ന് രാമിനൊപ്പം ചേര്‍ന്ന മറ്റ് എംഎന്‍എസ് എംഎല്‍എമാര്‍ അസ്മിയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. തന്റെ സത്യപ്രതിജ്ഞ തടസ്സപ്പെടുത്തിയവര്‍ ഭരണഘടനയെ ആണ് അപമാനിച്ചത് എന്ന് അസ്മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X