പഴശ്ശിരാജ കേസ്: ജസ്റ്റിസ് പിന്‍മാറി

ദേശീയ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗമായ ഇന്ത്യന്‍ പനോരമയുടെ അന്തിമപട്ടികയില്‍ പഴശ്ശിരാജയെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിയ്ക്കണമെന്ന നേരത്തെ പഴശ്ശിരാജ ട്രസ്റ്റ് നല്‍കിയ പരാതിയില്‍ ജസ്റ്റീസ് സഞ്ജീവ് ഖന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിത്രത്തെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതി സമീപിയ്ക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.
ചലച്ചിത്രോത്സവത്തിലേക്ക് പഴശ്ശിരാജ തിരഞ്ഞെടുക്കപ്പെടാഞ്ഞതിനെ തുടര്‍ന്ന് പഴശ്ശിരാജ ട്രസ്റ്റ് വീണ്ടും കോടതിയെ സമീപിച്ചു. ഈ പരാതി പരിഗണിയ്ക്കവെ പനോരമയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. കേസ് തുടര്‍ന്ന് പരിഗണിയ്ക്കുന്നതിനായി ജസ്റ്റീസ് സഞ്ജീവ് ഖന്ന മാറ്റിവെച്ചു.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിയ്ക്കുന്ന വേളയിലാണ് അദ്ദേഹം പിന്മാറ്റം അറിയിച്ചത്. ഈ സാഹചര്യത്തില്‍ കേസ് മറ്റൊരു ബഞ്ചിന്റെ പരിഗണനയ്ക്കായെത്തും. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റീസാണ് ഏത് ബഞ്ചാണ് കേസ് പരിഗണിയ്‌ക്കേണ്ടതെന്ന് തീരുമാനിയ്ക്കുക.












Click it and Unblock the Notifications