കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണല്‍ ചൊവ്വാഴ്ച; മുന്നണികള്‍ പ്രതീക്ഷയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞുനിന്ന ഉപതിരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഉപതിരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച പുറത്തുവരുമ്പോള്‍ മൂന്ന് മണ്ഡലങ്ങളും നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

കണ്ണൂരില്‍ ജയസാധ്യതകള്‍ കാണുന്ന ഇടതുമുന്നണി ആലപ്പുഴയിലും എറണാകുളത്തും അട്ടിമറികളുണ്ടാവുമെന്നും പ്രതീക്ഷിയ്ക്കുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കുത്തനെ ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇരുമുന്നണികള്‍ക്കും വിജയപ്രതീക്ഷകള്‍ സമ്മാനിയ്ക്കുന്നത്. അമിത പ്രതീക്ഷകളൊന്നമില്ലെങ്കിലും നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. അതേ സമയം കണ്ണൂരില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ എസ് ഡിപിഐ പിടിയ്ക്കുന്ന വോട്ടുകള്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുമെന്നും പ്രവചനങ്ങളുണ്ട്.

നാടിളക്കിയുള്ള പ്രചാരണം തന്നെയാണ് മൂന്ന് മണ്ഡലങ്ങളിലേയും വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിച്ചത്. ഇതിന്റെ ഗുണഫലം ആര്‍ക്കെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം.

ചൊവ്വാഴ്ച രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. രണ്ട് മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയും. കണ്ണൂരില്‍ സെന്റ് മൈക്കിള്‍സ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലും ആലപ്പുഴയില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വോട്ടെണ്ണല്‍ നടക്കുക.

കണ്ണൂരില്‍ പോളിങ് ദിനത്തിലെന്ന പോലെ വോട്ടെണ്ണലിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലിനായി ജില്ലയ്ക്ക് പുറത്ത് നിന്നുള്ള 60 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മൊത്തം 250 ഇരുനൂറ്റിയമ്പത് ജീവനക്കാരെയാണ് കണ്ണൂരില്‍ മാത്രം നിയോഗിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X