മൂലത്തറ: ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു
ചിറ്റൂര്‍: മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കോട്ടായി സ്വദേശി വേലായുധന് (62) ആണ് മരിച്ചത്. വേലായുധന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ആറരയോടെയാണു കണ്ടെത്തിയത്.
മുട്ടിക്കടവിനടുത്ത് വെള്ളം ഒഴുകുന്നത് കാണാനായി നില്‍ക്കുന്നതിനിടെ ഞായറാഴ്ച പാലം തകര്‍ന്ന് ഇയാളെ കാണാതാവുകയായിരുന്നു. പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേര് രക്ഷപ്പെട്ടെങ്കിലും വേലായുധനെ കാണാതായത് അറിഞ്ഞിരുന്നില്ല.
ഞായറാഴ്ചയാണ് തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്നു വിട്ടതിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂലത്തറ ഡാമിന്റെ വശങ്ങള് തകര്‍ന്നത്. ശക്തിയായ ഒഴുക്കിനെ തുടര്‍ന്ന് ബണ്ടിനിരുവശങ്ങളിലും മണ്ണ് ഒലിച്ചു പോയി. ചിറ്റൂര്‍ പുഴയുടെയും ഭാരത പുഴയുടെയും കരകളില്‍ വെള്ളം കയറി. ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലാകുകയും വന്‍ തോതില്‍ കൃഷി നശിക്കുകയും ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണു ആളിയാര്‍ ഡാം തുറന്നു വിട്ടത്. തമിഴ്നാട്ടില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയില്‍ ആളിയാര്‍ ഡാമില്‍ ജലനിരപ്പുയര്‍ന്നിരുന്നു. അണക്കെട്ടില്‍ ക്രമാതീതമായി വെള്ളം നിറഞ്ഞതോടെയാണ് തുറന്നുവിട്ടതെന്നാണു തമിഴ്നാടിന്റെ വിശദീകരണം.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications