'അഫ്ഗാന്‍ ഇന്ത്യന്‍ ഏജന്‍സികളുടെ സ്വാധീനത്തില്‍'

ഇന്ത്യന്‍ ഏജന്‍സികളുടെ സ്വാധീനത്തിലാണ് പാകിസ്താനെതിരെ അഫ്ഗാനിസ്താനിലെ പ്രസിഡന്റും സര്‍ക്കാരും ശബ്ദമുയര്‍ത്തുന്നത്. പാക് സര്‍ക്കാരിന് ഇക്കാര്യത്തെക്കുറിച്ചുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ സര്‍ക്കാര്‍ ലോകത്തെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ്. അഫ്ഗാനില്‍ നിന്ന് താലിബാനെയും അല്‍ ഖ്വായിദയേയും തുരത്തി വിശ്വാസയോഗ്യമായ സര്‍ക്കാര്‍ രൂപീകരിയ്ക്കണം. അതേ സമയം, പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ മുഷറഫ് നിഷേധിച്ചു. ഭീകരരെ സഹായിക്കുന്നത് പാക് സര്‍ക്കാരിന്റെയോ സൈന്യത്തിന്റെയോ നയമല്ല. ഐഎസ്‌ഐയും ഭീകരരും ഇപ്പോഴും ബന്ധപ്പെടുന്നുവെന്ന യുഎസ് നേതാക്കളുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല,
അഫ്ഗാനിസ്താനില്‍ വിദേശ സൈന്യത്തിന്റെ സാന്നിധ്യത്തെയും മുഷറഫ് വിമര്‍ശിച്ചു. അവിടെ വിദേശ സൈന്യത്തിന്റെ സാന്നിധ്യം അംഗീകരിയ്ക്കാനാവില്ല, എന്നാല്‍നിലവിലുള്ള വിദേശസൈന്യത്തിന് അല്‍ ഖ്വായിദയ്ക്കും താലിബാനുമെതിരെയുള്ള പോരാട്ടത്തില്‍ വിജയം കാണേണ്ടിയിരിക്കുന്നു. ഈ സമയത്തുള്ള പിന്മാറ്റം നല്ല തീരുമാനമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications